Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temple Grounds

Thrissur

വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മൈ​താ​നം സം​ര​ക്ഷി​ക്കാൻ ഭീ​മ​ഹ​ർ​ജി ന​ൽ​കാ​ൻ ഭ​ക്ത​ർ

തൃ​ശൂ​ർ: വ​ട​ക്കു​ന്നാ​ഥ ക്ഷേ​ത്ര​മൈ​താ​നം സം​ര​ക്ഷി​ക്കാ​നും ഹൈ​ക്കോ​ട​തി വി​ധി ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ട് കൊ​ച്ചി​ൻ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നു ഭീ​മ​ഹ​ർ​ജി ന​ൽ​കാ​നൊ​രു​ങ്ങി ഭ​ക്ത​ർ. ഹൈ​ക്കോ​ട​തി ജൂ​ലൈ 15നു ​പു​റ​പ്പെ​ടു​വി​ച്ച നി​ർ​ണാ​യ​ക ഉ​ത്ത​ര​വ് തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് എ​ത്ര​യും വേ​ഗ​ത്തി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണു ഭ​ക്ത​രു​ടെ ആ​വ​ശ്യം. രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ സം​ഘ​ട​ന​ക​ൾ​ക്ക് പ​രി​പാ​ടി​ക​ൾ​ക്കാ​യി ക്ഷേ​ത്ര​ഭൂ​മി അ​നു​വ​ദി​ക്ക​രു​തെ​ന്നും ക്ഷേ​ത്ര​മൈ​താ​ന​ത്തി​ന്‍റെ പ​വി​ത്ര​ത​യും ത​നി​മ​യും പൂ​ർ​ണ​മാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ഭീ​മ​ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

ക്ഷേ​ത്ര​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തു​ന്ന ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു തീ​ർ​ഥാ​ട​ക​ർ​ക്കും ഭ​ക്ത​ർ​ക്കും ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്താ​നും കോ​ട​തി ഉ​ത്ത​ര​വ് ഒ​ട്ടും വൈ​കാ​തെ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്താ​നും അ​ധി​കൃ​ത​ർ ത​യാ​റാ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. മൊ​ബൈ​ൽ ന​ന്പ​റു​ക​ൾ അ​ട​ക്കം ശേ​ഖ​രി​ച്ച് ഭ​ക്ത​ജ​ന​ങ്ങ​ൾ ഒ​പ്പി​ടു​ന്ന ഭീ​മ​ഹ​ർ​ജി ഉ​ട​ൻ കൈ​മാ​റു​മെ​ന്ന് ഭ​ക്ത​ജ​ന കൂ​ട്ടാ​യ്മ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

പൊ​തു​ ഇ​ട​മാ​യി നി​ല​നി​ർ​ത്ത​ണം: എ​ൽ​ഡി​എ​ഫ്

തൃ​ശൂ​ർ: തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ പ​രി​പാ​ടി​ക​ൾ​ക്കു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ഹൈ​ക്കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് ജി​ല്ലാ​ക​മ്മി​റ്റി. സ്വാ​ത​ന്ത്ര്യ​സ​മ​ര, ന​വോ​ഥാ​ന, തൊ​ഴി​ലാ​ളി​വ​ർ​ഗ മു​ന്നേ​റ്റ​ങ്ങ​ളാ​ൽ ച​രി​ത്രം​സൃ​ഷ്ടി​ച്ച മൈ​താ​നി​യാ​ണി​ത്. സ്വാ​ത​ന്ത്ര്യ​സ​മ​ര​കാ​ല​ത്ത് തേ​ക്കി​ൻ​കാ​ട്ടി​ലെ മ​ണി​ക​ണ്ഠ​നാ​ൽ​ത​റ​യി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി പ്ര​ഭാ​ഷ​ണ​ത്തി​നെ​ത്തി​യി​രു​ന്നു.

1925ലും 1927​ലും 1934ലും ​മ​ഹാ​ത്മാ​ഗാ​ന്ധി​യും 1928ലും 51​ലും 54ലും ​ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വും ഇ​വി​ടെ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ട്. സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന ഇ​എം​എ​സ്, ഹ​ർ​കി​ഷ​ൻ​സിം​ഗ് സു​ർ​ജി​ത്, പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യി​രു​ന്ന മൊ​റാ​ർ​ജി ദേ​ശാ​യി, ഇ​ന്ദി​രാ​ഗാ​ന്ധി, ച​ന്ദ്ര​ശേ​ഖ​ർ, രാ​ജീ​വ് ഗാ​ന്ധി, സോ​ഷ്യ​ലി​സ്റ്റ് നേ​താ​വ് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ തു​ട​ങ്ങി ഒ​ട്ടേ​റെ നേ​താ​ക്ക​ൾ ഇ​വി​ടെ പ്ര​സം​ഗി​ച്ചി​ട്ടു​ണ്ട്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യും ര​ണ്ടു​ത​വ​ണ ഇ​വി​ടെ പ്ര​സം​ഗി​ച്ചു. രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളാ​ണ് ഈ ​യോ​ഗ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ച​ത്.
മ​തേ​ത​ര ഇ​ട​മാ​യാ​ണ് തേ​ക്കി​ൻ​കാ​ട് നി​ല​കൊ​ണ്ടി​ട്ടു​ള്ള​തെ​ന്നും അ​തു തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up